എഡിഎമ്മിന്‍റെ മരണം: ഉത്തരവാദികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
Thursday, October 17, 2024 4:05 AM IST
കൊച്ചി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ കൊ​ച്ചി താ​ലൂ​ക്കി​ൽ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. താ​ലൂ​ക്കി​ലെ പ​തി​ന​ഞ്ച് വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രും മൂ​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രും അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​ന് പു​റ​മേ ചി​ല ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സം​ഭ​വ​ത്തി​ൽ കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കൊ​ച്ചി മേ​ഖ​ല​യി​ൽ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ എ​ഡി​എം മ​ര​ണ​പെ​ട്ട​ത്തി​ൽ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് കേ​ര​ള റ​വ​ന്യു ഡി​പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ജോ​യി​ന്‍റ് കൗ​ൺ​സി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ഹു​സൈ​ൻ പ​തു​വ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ആ​ർ​ഡി​എ​സ്എ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് വി​ജീ​ഷ് ച​ന്ദ്ര​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.


കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ആ​ർ​ഡി​എ​സ്എ) നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ താ​ലൂ​ക്ക് ക​മ്മി​റ്റി​യും ന​വീ​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ സ​മ​രം കെ​ആ​ർ​ഡി​എ​സ്എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ലൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ആ​ലു​വ താ​ലൂ​ക്ക് പ​രി​ധി​യി​ലെ ഭൂ​രി​ഭാ​ഗം റ​വ​ന്യൂ ജീ​വ​ന​ക്കാ​രും സം​ഘ​ട​നാ ഭേ​ദ​മ​ന്യേ ഉ​ച്ച​യ്ക്ക് ശേ​ഷം ലീ​വ് എ​ടു​ത്ത് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജീ​വ​ന​ക്കാ​ർ സ​മ​രം ന​ട​ത്തി​യ​തോ​ടെ താ​ലൂ​ക്ക് ഓ​ഫീ​സി​ന്റെ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ റ​വ​ന്യൂ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി.