അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം
1461382
Wednesday, October 16, 2024 3:56 AM IST
ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ക്വിസ് സെന്റിയ 2024 നടന്നു.
മത്സരത്തിൽ കോട്ടയം എംഡി സെമിനാരി എച്ച്എസ്എസ്, രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ്, കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസ് എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. വിജയികൾക്ക് സ്കൂൾ മാനേജർ ഫാ. ജോസഫ് എടത്തുംപറന്പിൽ ട്രോഫിയും കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, പ്രിൻസിപ്പൽ രാജേഷ് സി. കുന്നുംപുറം, പ്രധാനാധ്യാപിക സിൽജ മാത്യൂസ്, പിടിഎ പ്രസിഡന്റ് ജീസ് ഐസക്, അലുമ്നി അസോസിയേഷൻ സെക്രട്ടറി കെ.പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.