പാലങ്ങൾ അടച്ചിട്ടതിൽ പ്രതിഷേധം
Thursday, October 17, 2024 4:06 AM IST
തോ​പ്പും​പ​ടി: അ​റ്റു​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കു​ണ്ട​ന്നൂ​ർ -തേ​വ​ര പാ​ല​വും അ​ല​ക്‌​സാ​ണ്ട​ർ പ​റ​മ്പി​ത്ത​റ പാ​ല​വും ഒ​രു മാ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ തേ​വ​ര​യി​ൽ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഒ​രേ സ​മ​യം ര​ണ്ട് പാ​ല​ങ്ങ​ളും അ​ട​ച്ചി​ട്ട​തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ടോ​ണി ച​മ്മ​ണി, ത​മ്പി സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

അ​ല​ക്സാ​ണ്ട​ർ പ​റ​മ്പി​ത്ത​റ പാ​ലം അ​ട​ച്ച​തോ​ടെ ഇ​ട​ക്കൊ​ച്ചി, പെ​രു​മ്പ​ട​പ്പ്, കു​മ്പ​ള​ങ്ങി, മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ട്കൊ​ച്ചി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ല​ങ്ങ​ൾ അ​ട​ഞ്ഞ​തോ​ടെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത്.


പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഭാ​ഗീ​ക​ക​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. പാ​ലം തു​റ​ന്നു ന​ല്കു​ന്ന​ത് വ​രെ കു​മ്പ​ള​ത്തെ ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​ക്ക​ണ​മെ​ന്ന് ടോ​ണി ച​മ്മ​ണി ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ.​ആ​ർ. ശ്രീ​കു​മാ​ർ,പി.​പി. ജേ​ക്ക​ബ്, കൗ​ൺ​സി​ല​ർ ബെ​ൻ​സി ബെ​ന്നി തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.