ബൈ​ക്കും സ്കൂ​ട്ട​റും ക​ത്തി​ന​ശി​ച്ചു
Friday, October 18, 2024 2:04 AM IST
ആ​ലു​വ: വീ​ടി​ന്‍റെ പോ​ർ​ച്ചി​ലി​രു​ന്ന ബൈ​ക്കും സ്കൂ​ട്ട​റും ക​ത്തി​ന​ശി​ച്ചു. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ പു​ക്കാ​ട്ടു​മു​ക​ളി​ൽ പ​ത്ത​നാ​യ​ത്ത് മൂ​ല​യി​ൽ അ​ഷ​റ​ഫി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 12ഓ​ടെ ക​ത്തി​ന​ശി​ച്ച​ത്. ട​യ​ർ പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ൾ ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു. ബൈ​ക്കി​ൽ​നി​ന്ന സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​സ്ഥ​ല​ത്ത് എ​ട​ത്ത​ല പോ​ലീ​സി​ന് സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ത​ർ​ക്ക​മോ വ​ഴ​ക്കോ ആ​രോ​ടു​മി​ല്ലെ​ന്ന് അ​ഷ​റ​ഫ് മൊ​ഴി ന​ൽ​കി.


ബൈ​ക്കി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ആ​ളു​മാ​റി വാ​ഹ​നം ക​ത്തി​ച്ച​താ​കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.