സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി വാ​ര്‍​ഷി​കം
Thursday, October 17, 2024 4:09 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം സ്‌​പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ 41-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. കൊ​ച്ചി മേ​യ​ര്‍ എം.​അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യെ കേ​ര​ളീ​യ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ സ്‌​പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി കൊ​ച്ചി ന​ഗ​ര​ത്തി​ന് ഒ​രു മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ഫ.​എം.​കെ.​സാ​നു അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ശു​പ​ത്രി സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ ഡോ.​കെ.​ആ​ര്‍. രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ബി.​ആ​ര്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ന​ളി​നി രാ​ജ​പ്പ​ന്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. ഡോ.​സ​ബി​ന്‍ വി​ശ്വ​നാ​ഥ്, ഡോ.​ഗോ​പി​നാ​ഥ്, സി​സ്റ്റ​ര്‍ ആ​നി മാ​ത്യു, ഗീ​ത ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ദീ​ര്‍​ഘ​കാ​ല​ത്തെ സേ​വ​നം പൂ​ര്‍​ത്തി​യാ​ക്കി ജീ​വ​ന​ക്കാ​ര്‍​ക്ക് റി​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി. തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.