ഓ​ട്ടോ​യ്ക്ക് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി
Friday, October 18, 2024 5:36 AM IST
പു​ന​ലൂ​ർ: സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പു​ന​ലൂ​രി​ലെ ഓ​ട്ടോ​ക്കാ​ർ അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. മി​നി​മം ചാ​ർ​ജാ​യ 30 രൂ​പ​യു​ടെ ഓ​ട്ട​ത്തി​ന് 50 രൂ​പ​യാ​ണ് വാ​ങ്ങു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം പോ​യാ​ൽ പോ​ലും 50 രൂ​പ കി​ട്ട​ണ​മെ​ന്ന് ഓ​ട്ടോ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഓ​ട്ടോ​ക്കാ​രു​ടെ അ​വ​കാ​ശ​മെ​ന്ന നി​ല​യി​ലാ​ണ് അ​മി​ത ചാ​ർ​ജ് ചോ​ദി​ച്ചു വാ​ങ്ങു​ന്ന​ത്. മീ​റ്റ​ർ സം​വി​ധാ​നം ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​ക​ളി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.