മാ​ഹി തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി
Wednesday, October 23, 2024 2:56 AM IST
മാ​ഹി : ബ​സി​ലി​ക്ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള മാ​ഹി ബ​സി​ലി​ക്ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ 18 ദി​വ​സം നീ​ണ്ടു നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സ​മാ​പി​ച്ചു.

തി​രു​നാ​ളി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ. മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ച് ആ​ഘോ​ഷ​മാ​യ ദി​വ​ബ​ലി അ​ർ​പ്പി​ച്ചു. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം നൊ​വേ​ന, അ​മ്മ​യു​ടെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന, ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ന്നു.


ദേ​വാ​ല​യ​ത്തി​ന​ക​ത്ത് പൊ​തു വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ച വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റി. സ​ഹ​വി​കാ​രി ഫാ. ​നോ​ബി​ൾ ജൂ​ഡ് എം. ​ജെ, ബ്ര​ദ​ർ നി​ജോ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശേ​ഷം കൊ​ടി​യി​റ​ക്കി.