ക​ണ്ണൂ​ർ-മ​യ്യി​ൽ റൂ​ട്ടി​ൽ ബ​സ് സ​മ​രം തു​ട​രു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ
Wednesday, October 23, 2024 2:56 AM IST
മ​യ്യി​ൽ:​ ക​ണ്ണൂ​ർ ആ​ശു​പ​ത്രി- കാ​ട്ടാ​മ്പ​ള്ളി,മ​യ്യി​ൽ​റൂ​ട്ടി​ലും ക​ണ്ണാ​ടി​പ്പ​റ​മ്പ് റൂ​ട്ടി​ലും ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സ് സ​മ​രം തു​ട​രു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ വ്യ​ക്ത​മാ​ക്കി. ഐ​ശ്വ​ര്യ ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​കു​റ്റ​വും ചു​മ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പോ​ലീ​സ് തു​ട​രു​ന്ന നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

സ​മ​രം തീ​ർ​ക്കാ​ൻ മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​റും ജോയിന്‍റ് ആ​ർ​ടി​ഒ യും ​വി​ളി​ച്ച ച​ർ​ച്ച​യും പ​രാ​ജ​യം. സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​ത്ത സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന് മ​യ്യി​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​മ്പി​ലി​ൽ വ​ച്ച് ബ​സ് ജീ​വ​ന​ക്കാ​ര​നും യാ​ത്ര​ക്കാ​ര​നും നേ​രെ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് ചു​മ​ത്തി​യ​ത് നി​സാ​ര വ​കു​പ്പു​ക​ൾ എ​ന്നാണ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം ബ​സ് സ​മ​രം ശ​ക്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​നത്തിലാണ് ജീ​വ​ന​ക്കാ​ർ.