പോ​ലീ​സ് സ്മൃ​തി​ദി​നം ആ​ച​രി​ച്ചു
Wednesday, October 23, 2024 2:56 AM IST
കു​ടി​യാ​ന്മ​ല: പോ​ലീ​സ് സ്മൃ​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യാ​ന്മ​ല മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ (എ​സ്പി​സി) കു​ടി​യാ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു.

പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​സ്ഐ ച​ന്ദ്ര​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. എ​എ​സ്ഐ​മാ​രാ​യ ര​തീ​ശ​ൻ, രാ​ജീ​വ​ൻ ഡ്രി​ൽ ഇ​ൻ​സ്‌​ട്ര​ക്ട​ർ മ​ഹേ​ഷ്, സ്വ​പ്ന, ടെ​സി തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ ആ​യു​ധ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ക്ലീ​റ്റ​സ് പോ​ൾ, ഡി​സ്റ്റി ദേ​വ​സ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.