ജ​ല​നി​ധി സു​സ്ഥി​ര​വി​ക​സ​ന പ​ദ്ധ​തി; പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 23, 2024 2:56 AM IST
ഉ​ളി​ക്ക​ൽ: ജ​ല​നി​ധി സു​സ്ഥി​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സി ഷാ​ജി നി​ർ​വ​ഹി​ച്ചു. 35 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ അ​ട​ങ്ക​ൽ തു​ക.

ഉ​ളി​ക്ക​ൽ ടൗ​ൺ, പ​തി​നാ​റാം പ​ന്ത​ൽ, പ​ച്ചി​ക്കു​ണ്ട്, മ​ഞ്ഞ​ളാം​കാ​ട്, സം​സം എ​ന്നി​വ​യാ​ണ് അ​ഞ്ചു പ​ദ്ധ​തി​ക​ൾ. നാ​ലു​കോ​ടി രൂ​പ ചെ​ല​വി​ൽ മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലാ​യി 34 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.


ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മീ​റ പ​ള്ളി​പ്പാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ജ​ലീ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​യി​ഷ ഇ​ബ്രാ​ഹിം, ജാ​ൻ​സി കു​ന്നേ​ൽ, പി.​കെ. നി​ഷ അ​ഗ​സ്റ്റി​ൻ വേ​ങ്ങ​കു​ന്നേ​ൽ, ആ​ർ. സു​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.