ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ഹ​രി​ത വി​ദ്യാ​ല​യ​മാ​ക്കും
Wednesday, October 23, 2024 2:56 AM IST
പു​ന്നാ​ട്: മാ​ലി​ന്യ മു​ക്ത ന​വ കേ​ര​ളം ജ​ന​കീ​യ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും ഹ​രി​ത വി​ദ്യാ​ല​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന സ്കൂ​ൾ മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ൺ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സോ​യ, ടി.​കെ. ഫ​സീ​ല, എ.​കെ. ര​വീ​ന്ദ്ര​ൻ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​വി.​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.