ചെ​റു​പു​ഴ​യി​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വ​സ്ത്ര​മ​ല​ക്കി യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Wednesday, October 23, 2024 2:56 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ൾ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ല​ക്ക് സ​മ​രം ന​ട​ത്തി. ചെ​റു​പു​ഴ ക​ന്പി​പ്പാ​ലം റോ​ഡി​ൽ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള കു​ഴി​യി​ലെ വെ​ള്ള​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കി​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞി കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. അ​ല​ക്ക് സ​മ​രം ഡി​സി​സി എ​ക്സി​ക്യൂട്ടീ​വ് അം​ഗം ആ​ല​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ണ​വ് കാ​രാ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ബി​ബി​ൻ രാ​ജ്, പി. ​മി​ഥു​ൻ, സാ​ജു ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. പ്ര​വീ​ൺ രൂ​പേ​ഷ് ത​ട്ടു​മ്മ​ൽ, ഷെ​രീ​ഫ് ഏ​ച്ചി​ലാം​പാ​റ, എം.​വി. സ​ന്ദീ​പ്, ജ​സ്റ്റി​ൻ തി​രു​മേ​നി, അ​മ​ൽ ശ​ശി​ന്ദ്ര​ൻ, ധ​നൂ​പ്, എം. ​അ​മ​ൽ ദേ​വ് എം.​വി. അ​ശ്വ​ന്ത്, പി. ​ആ​ദ​ർ​ശ്, പി. ​അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.