കെ​എ​സ്എ​സ്പി​എ മ​ണ്ഡ​ലം സ​മ്മേ​ള​നം
Wednesday, October 23, 2024 2:56 AM IST
ഇ​രി​ട്ടി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ 40ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ക​രി​ക്കോ​ട്ട​ക്ക​രി പാ​രി​ഷ് ഹാ​ളി​ൽ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​ർ​ജ് ഇ​ല്ലി​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​ന​യി​ലേ​ക്ക് പു​തു​താ​യി എ​ത്തി​യ 18 അം​ഗ​ങ്ങ​ളെ പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. കു​ഞ്ഞ​ന​ന്ത​ൻ വ​ര​വേ​റ്റു. ച​ട​ങ്ങി​ൽ ചി​ത്ര​കാ​ര​നും സം​ഘ​ട​ന​യു​ടെ അം​ഗ​വു​മാ​യ പി.​കെ. ന​ന്ദ​ന​നെ ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി കെ.​വി. ജോ​ർ​ജ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി.​ടി. മാ​ത്യു വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​യ്ക്ക​ൽ,ജെ​യി​ൻ​സ് മാ​ത്യു, ജോ​ളി ജോ​ൺ, പി.​വി. അ​ന്ന​മ്മ, വ​ത്സ​മ്മ മ​ണ്ണാ​പ​റ​മ്പി​ൽ, അ​ഗ​സ്റ്റി​ൻ ജോ​സ്, ജോ​സ് സൈ​മ​ൺ, ഇ​ബ്രാ​ഹിം കു​ട്ടി, കെ.​സി. ചാ​ക്കോ, ജോ​യി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി​ക്കു​ട്ടി ജോ​സ​ഫ് - പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് കാ​വേ​രി, പി.​കെ. ന​ന്ദ​ന​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി​ബി​ച്ച​ൻ മ​ഠ​ത്തി​ന​കം- സെ​ക്ര​ട്ട​റി, പി.​വി. സ​ണ്ണി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​വി. ജോ​ർ​ജ്- ട്ര​ഷ​റ​ർ, അ​ഗ​സ്റ്റി​ൻ ജോ​സ്- ര​ക്ഷാ​ധി​കാ​രി എ​ന്നി​വ​രെ ത‌െ​ര​ഞ്ഞെ​ടു​ത്തു.