വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ക്ഡ്രി​ൽ ന​ട​ത്തി
Wednesday, October 23, 2024 2:56 AM IST
മ​ട്ട​ന്നൂ​ർ: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് വ്യാ​പ​ക​മാ​യി ബോം​ബ് ഭീ​ഷ​ണി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ക്ഡ്രി​ൽ ന​ട​ത്തി. പോ​ലീ​സ് ബോം​ബ് സ്ക്വാ​ഡും സി​ഐ​എ​സ്എ​ഫ് ഡോ​ഗ് സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് മോ​ക് ഡ്രി​ൽ ന​ട​ത്തി​യ​ത്.

കി​യാ​ൽ സി​ഒ​ഒ അ​ശ്വ​നി​കു​മാ​ർ, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ വേ​ലാ​യു​ധ​ൻ മ​ണി​യ​റ, ക​മാ​ൻ​ഡ​ന്‍റ് അ​നി​ൽ ദൗ​ണ്ടി​യാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗ​വും ചേ​ർ​ന്നു.