ചെ​മ്പേ​രി​യി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന്
Wednesday, October 23, 2024 2:56 AM IST
ചെ​മ്പേ​രി: ജൂ​ബി​ലേ​വൂ​സ് 2026ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സോ​ൺ ക​രി​സ്മാ​റ്റി​ക് സ​ർ​വീ​സ് ഓ​ഫ് ക​മ്യൂ​ണി​യ​നി​ൽ ഉ​ൾ​പ്പെ​ട്ട ചെ​മ്പേ​രി സ​ബ് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കും.

കാ​രാ​പ്പ​റ​മ്പ് ആ​വി​ലാ​സ​ദ​നം ഡ​യ​റ​ക്ട​ർ ഫാ.​റാ​ഫ്സ​ൺ പീ​റ്റ​ർ ഒ​സി​ഡി ആ​ൻ​ഡ് ടീം ​ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ സൗ​ഖ്യാ​രാ​ധ​ന, വ​ച​ന സ​ന്ദേ​ശം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 9 ന് ​ന​ട​ക്കു​ന്ന ജ​പ​മാ​ല പ്രാ​ർ​ത്ഥ​ന​ക്ക് ചി​ന്ന​മ്മ തെ​ക്കു​പു​റം, ജോ​ളി മ​റ്റ​ത്തി​നാ​നി, സാ​ല​മ്മ കാ​ര​ക്കാ​ട്ട്, സി​സ്റ്റ​ർ മ​രി​യ​റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.


ചെ​മ്പേ​രി സ​ബ്സോ​ൺ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് മാ​യ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ഡോ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ജൂ​ബി​ലി ദീ​പം തെ​ളി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. തു​ട​ർ​ന്ന് ഫാ. ​റാ​ഫ്സ​ൺ പീ​റ്റ​റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സൗ​ഖ്യാ​രാ​ധ​ന​യും വ​ച​ന സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും. ക​ണ്ണൂ​ർ സോ​ൺ ആ​നി​മേ​റ്റ​ർ​മാ​രാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ൻ മു​ട്ട​ത്ത്പാ​റ​യി​ൽ, സി​സ്റ്റ​ർ മ​രി​യ​റ്റ് എം​എ​സ്എം​ഐ എ​ന്നി​വ​ർ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് ജൂ​ബി​ലി ദീ​പം ചെ​മ്പ​ന്തൊ​ട്ടി സ​ബ് സോ​ണി​ന് കൈ​മാ​റി​യ ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.