ആ​റ​ളം ഫാം ​ഇ​ഞ്ചി ഉ​ദ്യാ​നം ന​ടീൽ ഉ​ത്സ​വം
Wednesday, October 23, 2024 2:56 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ "സി​ഞ്ചി ബെ​ർ​സി​യെ ഗാ​ർ​ഡ​ൻ' ഇ​ഞ്ചി ഉ​ദ്യാ​ന​ത്തി​ന്‍റെ ന​ടീൽ ഉ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ​ളം ഫാം ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്രാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​കെ.​പി. നി​തീ​ഷ് കു​മാ​ർ, അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ ടി.​പി. പ്രേ​മ​രാ​ജ്, ഫാം ​സൂ​പ്ര​ണ്ട് എ​ൻ. ദി​നേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​റ​ളം ഫാം ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. മ​ലേ​ഷ്യ, താ​യ്‌​ലാ​ൻ​ഡ്, സൗ​ത്ത് അ​മേ​രി​ക്ക, ബ്ര​സീ​ൽ തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ഞ്ചി​ന​ങ്ങ​ളും അ​തോ​ടൊ​പ്പം മേ​ഘാ​ല​യ, ഹി​മാ​ച​ൽ പ്ര​ദേ​ശ്, നാ​ഗാ​ലാ​ൻ​ഡ് തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി ശേ​ഖ​രി​ച്ച 105 ഇ​ന​ത്തി​ൽ​പ്പെ​ട്ട ഇ​ഞ്ചി തൈ​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​റ​ളം ഫാ​മി​ന്‍റെ ബ്ലോ​ക്ക് അ​ഞ്ചി​ൽ ഒ​രു​ക്കു​ന്ന​ത്.