ന​വം​ബ​ർ ഒ​ന്നി​ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ പ​ണിമു​ട​ക്കും
Wednesday, October 23, 2024 2:56 AM IST
ക​ണ്ണൂ​ർ: പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക്ക് വി​രു​ദ്ധ​മാ​യി പാ​ർ​ക്ക് ചെ​യ്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ആ​റു മു​ത​ൽ 24 മ​ണി​ക്കൂ​ർ ക​ണ്ണൂ​ർ ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ പ​ണി​മു​ട​ക്കും.

രാ​വി​ലെ 10 ന് ​റെ​യി​ൽ​വെ​സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​ർ​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​മാ​ർ​ച്ചു ന​ട​ത്തു​ന്ന​താ​ണെ​ന്ന് സം​യു​ക്ത സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​ൽ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.