ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Tuesday, October 22, 2024 10:10 PM IST
ഇ​രി​ട്ടി: കു​ന്നോ​ത്ത് കേ​ള​ൻ​പീ​ടി​ക ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കേ​ള​ൻ​പീ​ടി​ക ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ലെ സു​നി​ലി​നെ (47) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ വ​രാ​ന്ത​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ മു​ഖ​ത്തും ത​ല​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ദ്യ​ല​ഹ​രി​യി​ൽ ക​സേ​ര​യി​ൽ​നി​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണു പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​ർ വ​ന്നു വി​ളി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രി​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ചാ​വ​ശേ​രി പ​റ​മ്പ് ന​ഗ​ര​സ​ഭ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.


കോ​ള​യാ​ട് സ്വ​ദേ​ശി​യാ​യ സു​നി​ൽ വി​വാ​ഹ​ശേ​ഷം ഭാ​ര്യ​വീ​ടാ​യ കു​ന്നോ​ത്ത് കേ​ള​ൻ​പീ​ടി​ക​യി​ലാ​ണു താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: നി​ഷാ​ന്ത്, ശ​ബ​രി (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).