ലൈ​ഫ് ലൈ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം
Wednesday, October 23, 2024 2:56 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്ത് സൗ​ജ​ന്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ഫ് ലൈ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്നു. സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഹോം​കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ന​ഴ്സു​മാ​രു​ടെ​യും ഡോ​ക്‌​ട​ർ​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​വ​രു​ന്നു. അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള ഫി​സി​യോ തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ ത​ളാ​പ്പി​ലു​ള്ള ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.


വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം ഡ​പ്യൂ​ട്ടി​മേ​യ​ർ പി. ​ഇ​ന്ദി​ര നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ്കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി ടി.​വി. നാ​രാ​യ​ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.