ജാ​തി​പ്പേ​ര് വി​ളി​ച്ച് കൈ​യേ​റ്റ​ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, October 23, 2024 2:56 AM IST
പ​യ്യ​ന്നൂ​ർ: ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും കൈ​യേ​റ്റ​ശ്ര​മം ന​ട​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. രാ​മ​ന്ത​ളി പ​ര​ത്തി​ക്കാ​ട് സ്വ​ദേ​ശി എം. ​വി​നോ​ദി​നെ​യാ​ണ് പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് പ​ര​ത്തി​ക്കാ​ട് സ്വ​ദേ​ശി സ​തീ​ശ​ൻ ന​ൽ​കി​യ പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​ക്കാ​ര​നും സു​ഹൃ​ത്തു​ക്ക​ളാ​യ 11 പേ​രും ചേ​ർ​ന്ന് പ​ര​ത്തി​ക്കാ​ട് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ​ഞ്ജീ​വ​നി സ്വാ​ശ്ര​യ സം​ഘ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​വ​രു​ന്ന കൃ​ഷി​സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി പ​രാ​തി​ക്കാ​ര​നെ ആ​ക്ഷേ​പി​ക്ക​ണ​മെ​ന്ന ദു​രു​ദ്ദേ​ശ​ത്തോ​ടെ ജാ​തി​പ്പേ​ര് വി​ളി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.