വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നാ​ളെ ജി​എ​സ്ടി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തും
Wednesday, October 23, 2024 2:56 AM IST
ക​ണ്ണൂ​ർ: കെ​ട്ടി​ട വാ​ട​ക​യു​ടെ കൂ​ടെ വ്യാ​പാ​രി​ക​ൾ 18 ശ​ത​മാ​നം ജി​എ​സ്ടി കൂ​ടി അ​ട​ക്ക​ണ​മെ​ന്നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ക​ണ്ണൂ​ർ ജി​എ​സ്ടി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ നി​യ​മം പൊ​തു​വെ മാ​ന്ദ്യ​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി വി​ടു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും സ​ർ​വീ​സ് മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ളെ​യും ടാ​ക്സ് ഇ​ൻ​പു​ട്ട് തി​രി​കെ ല​ഭി​ക്കാ​ത്ത ജി​എ​സ്‌​ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​വ​രെ​യും ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


കു​ടും​ബാം​ഗ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​ക​രാ​ർ ഇ​ല്ലെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ മേ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജി​എ​സ്ടി ബാ​ധ്യ​ത അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റ​ഇ പി.​എം. സ​ഗു​ണ​ൻ, പ്ര​സി​ഡ​ന്‍റ് പി.​വി​ജ​യ​ൻ, ട്ര​ഷ​റ​ർ എം.​എ. ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.