ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ശാ​സ്ത്ര മേ​ള: എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സി​ന് ഓ​വ​റോ​ൾ കി​രീ​ടം
Wednesday, October 23, 2024 2:56 AM IST
ഇ​രി​ട്ടി: ഉ​പ​ജി​ല്ലാ ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര-​സാ​മൂ​ഹ്യ​ശാ​സ്ത്ര-​ഐ​ടി- പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​ക​ളി​ല്‍ എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം. ചാ​വ​ശേ​രി​യി​ല്‍ ന​ട​ന്ന ഇ​രി​ട്ടി ഉ​പ​ജി​ല്ലാ മേ​ള​യി​ൽ 284 പോ​യി​ന്‍റു​ക​ള്‍ നേ​ടി​യാ​ണ് എ​ടൂ​ര്‍ സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യ​ത്.

ശാ​സ്ത്ര​മേ​ള​യി​ല്‍ ഒ​ന്പ​തും ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ല്‍ പ​ത്തും സോ​ഷ്യ​ല്‍ സ​യ​ന്‍​സി​ല്‍ അ​ഞ്ചും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ലെ ആ​കെ​യു​ള്ള ഇ​രു​പ​തി​ന​ങ്ങ​ളി​ല്‍ 15 ഉം ​ഐ​ടി മേ​ള​യി​ല്‍ ആ​റും കു​ട്ടി​ക​ള്‍ എ ​ഗ്രേ​ഡു​ക​ളോ​ടെ ജി​ല്ലാ മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഉ​ജ്വ​ല വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും ചേ​ര്‍​ന്ന് അ​ഭി​ന​ന്ദി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​ല്‍ സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു.