എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ് ദി​വ്യ​യു​ടെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പ​തി​ച്ചു
Wednesday, October 23, 2024 2:56 AM IST
ക​ണ്ണൂ​ർ: ​ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ പി.​പി.​ദി​വ്യ​യെ പി​ടി​കൂ​ടാ​തെ പോ​ലീസ് ഒ​ത്തു​ക​ളി​ക്കു​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സു​ക​ൾ പ​തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ദി​വ്യ​യു​ടെ ചി​ത്രം പ​തി​ച്ച ലു​ക്ക്‌ ഔ​ട്ട്‌ നോ​ട്ടീ​സ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മ​തി​ലി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​തി​ലി​ലും, നോ​ട്ടീ​സ് ബോ​ർ​ഡി​ലും പ​തി​പ്പി​ച്ചു.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് വെ​ള്ളാം​വെ​ള്ളി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളും ലു​ക്ക്‌ ഔ​ട്ട്‌ നോ​ട്ടീ​സ് പ​തി​പ്പി​ക്ക​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ പ​റ​ഞ്ഞു.