ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം നാ​ളെ‌ മു​ത​ൽ ക​ണ്ണൂ​രി​ൽ
Wednesday, October 23, 2024 2:56 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ശാ​സ്ത്രോ​ത്സ​വും 24, 25 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കും. ശാ​സ്ത്രം, ഗ​ണി​ത ശാ​സ്ത്രം, സാ​മൂ​ഹ്യ ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യം, ഐ​ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ഐ​എ​ച്ച്എ​സ്എ​സ്, സെ​ന്‍റ് തെ​രേ​സാ​സ് എ​ഐ​എ​ച്ച്എ​സ്എ​സ്, പ​യ്യാ​ന്പ​ലം ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്, ചൊ​വ്വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 15 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 24ന് ​സെ​ന്‍റ് തേ​രേ​സാ​സി​ൽ എ​ച്ച്എ​സ് വി​ഭാ​ഗം ശാ​സ്ത്ര​മേ​ള, ശാ​സ്ത്ര നാ​ട​കം എ​ന്നി​വ​യും സെ​ന്‍റ് മൈ​ക്കി​ൾ​സി​ൽ ഗ​ണി​ത ശാ​സ്ത്ര​മേ​ള​യും പ​യ്യാ​ന്പ​ലം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യും ന​ട​ക്കും.


പ്ര​വൃ​ത്തി പ​രി​ച​യ ചൊ​വ്വ ഹ​യ​ർ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഐ​ടി മേ​ള സെ​ന്‍റ് മൈ​ക്കി​ൾ​സി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത് 25ന് ​ഈ വേ​ദി​ക​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഇ​തോ​ടൊ​പ്പം അ​ധ്യാ​പ​ക​ർ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം മു​നി​സി​പ്പ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഭ​ക്ഷ​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​ഡി​ഇ ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ. രാ​ജേ​ഷ് കു​മാ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ കെ.​ഇ. ഇ​സ്മ​യി​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.