ട്രെ​യി​ൻ​ത​ട്ടി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Wednesday, October 23, 2024 2:18 AM IST
എ​റ​വ​ക്കാ​ട്: ചാ​പ്പ​ക്കാ​യ​ലി​നു സ​മീ​പം റെ​യി​ൽ​പാ​ള​ത്തി​ൽ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​യെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ട​ലാ​ശേ​രി തെ​ക്കൂ​ട്ട് പാ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ അ​യ്യ​പ്പ​ന്‍റെ മ​ക​ന്‍ മോ​നു (രാ​ധാ​കൃ​ഷ്ണ​ൻ -54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ട്രാ​ക്കി​ല്‍ കി​ട​ന്ന​തി​നാ​ൽ പി​റ​കെ​യെ​ത്തി​യ വ​ന്ദേ​ഭാ​ര​ത് അ​ര​മ​ണി​ക്കൂ​റോ​ളം നി​ര്‍​ത്തി​യി​ടേ​ണ്ടി​വ​ന്നു. പി​ന്നീ​ട് പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം മാ​റ്റി​യ​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ക​ല്യാ​ണി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: രാ​ഗേ​ഷ്, ര​മേ​ഷ്.