തോ​ടി​നു സു​ര​ക്ഷ​ാഭി​ത്തി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു
Friday, October 18, 2024 4:12 AM IST
ചാ​ല​ക്കു​ടി: റോ​ഡ​രികി​ലെ കാ​ന​യും തോ​ടും സു​ര​ക്ഷ​ഭി​ത്തി​യി​ല്ലാ​ത്ത​തു​മൂ​ലം അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു.

സി​കെ​എം​എൻ​എസ്എ​സ് സ്കൂ​ൾ റോ​ഡി​ൽ ഐ​വി​ഷ​ൻ ആ​ശുപ​ത്രി​ക്കും സ്കൂ​ൾ ജം​ഗ്ഷ​നും സ​മീ​പ​മാ​ണ് ഈ ​അ​പ​ക​ട​ക്കെ​ണി. കാ​ന​യും തോ​ടും തി​രി​ച്ച​റി​യാ​ൻ മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കാ​ന​യി​ലേ​ക്കു​ചാ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​യി. തോ​ടി​ന്‍റെ ഇ​രു​വ​ശ​വും കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടൗ​ൺ​റോ​ട്ട​റി ക്ല​ബ് ന​ഗ​ര​സ​ഭ​യ്ക്ക് പ​രാ​തി​ന​ല്കി.


പ്ര​സി​ഡ​ന്‍റ് പി.​സി. ദി​നേ​ശ്, സെ​ക്ര​ട്ട​റി അ​ഡ്വ.​കെ. കു​ഞ്ഞു​മോ​ൻ, വി​പി​ൻ വി​ജ​യ​ൻ, വി​നു തോ​മ​സ്, ജീ​സ​സ് ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം​ന​ല്കി​യ​ത്.