സെന്റ് അലോഷ്യസ് കോളജിൽ മയക്കുമരുന്നിനെതിരേ ചർച്ച
1461583
Wednesday, October 16, 2024 7:07 AM IST
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജിലെ എൻസിസിയുടെ നേതൃത്വത്തിൽ കാമ്പസുകളിലെ മയക്കുമരുന്ന് ദുരുപയോഗം തടയാനുള്ള സഹകരണതന്ത്രങ്ങൾ എന്ന വിഷയത്തിൽ പാനൽ ചർച്ച നടത്തി.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറും ജില്ലാ വിമുക്തി ഡയറക്ടറുമായ പി.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. തൃശൂർ വെസ്റ്റ് പോലീസ് എസ്ഐ പി.പി. സന്തോഷ്, സൈക്യാട്രി സ്പെഷലിസ്റ്റ് ഡോ. സെബിന്ത് കുമാർ, നെസ്റ്റ് റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഫാ. ടിജോ ജോയ് മുല്ലക്കര എന്നിവർ ചർച്ച നയിച്ചു. ജില്ലയിലെ ഒമ്പതു കോളജുകളിൽനിന്നായി നൂറിൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഐഡിയത്തോൺ മത്സരത്തിൽ കോലഴി ചിന്മയ മിഷൻ കോളജ് ഒന്നാംസ്ഥാനവും ചാലക്കുടി നിർമല കോളജ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
പ്രിൻസിപ്പൽ പ്രഫ. പി. ചാക്കോ ജോസ്, മെൽവിൻ ലൂക്ക് ജോർജ്, ഡോ. ജിൻസ് വർക്കി, ഡോ. ഷെല്ലി ജോണി, ക്യാപ്റ്റൻ ഡോ. ജെയ്സൻ ജേക്കബ്, ക്യാപ്റ്റൻ കെ.എസ്. ലത, ഷഫീക്ക് യൂസഫ് എന്നിവർ പ്രസംഗിച്ചു. വിമുക്തി, നാഷണൽ കേഡറ്റ് കോർപ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ചർച്ച സംഘടിപ്പിച്ചത്.