മർച്ചന്റ്സ് അസോ. ജീവകാരുണ്യനിധി ബോക്സ് ഉദ്ഘാടനംചെയ്തു
1461598
Wednesday, October 16, 2024 7:07 AM IST
ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കടകളിൽ സ്ഥാപിക്കുന്ന ജീവകാരുണ്യ നിധി ബോക്സ് ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേ ടൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു മുഖ്യാതിഥിയായിരുന്നു. സെന്റ് മേരീസ് ഫൊ റോന പള്ളി വികാരി ഫാ. വർഗീസ് പത്താടൻ, ടൗൺ ഇമാം കെ. എസ്. ഹുസൈൻ ബാ ഖവി, ഗായത്രി ആശ്രമം ഗുരുദർശന രഘന എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, നഗരസഭ പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, വാർഡ് കൗൺസിലർ നിത പോ ൾ, അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ജീവികാരുണ്യനിധി കൺവീനർ ആന്റോ എരിഞ്ഞേരി , ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് കിരൺ ഷണ്മുഖൻ, യൂത്ത്വിംഗ് സെക്രട്ടറി എം.എം. മനീഷ്, വനിതാവിംഗ് പ്രസിഡന്റ് സിന്ധു ബാബു എന്നിവർ പ്രസംഗിച്ചു.