ക്രിമറ്റോറിയം പുകക്കുഴൽ നിർമാണം ആരംഭിച്ചു
1461596
Wednesday, October 16, 2024 7:07 AM IST
ചാലക്കുടി: നഗരസഭ ക്രിമറ്റോറിയത്തിന്റെ പുകക്കുഴൽ പുന:സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ആലുവയിലെ ഹൈടെക് എന്ന സ്ഥാ പനമാണ് പണി ഏറ്റെടുത്തിട്ടുള്ളത്. 12 ലക്ഷത്തോളം രൂപ ചെലവുവരുന്നതാണ് സംസ്ഥാന ശുചിത്വ മിഷന്റെ നിർദേശപ്രകാരം നിർമിക്കുന്ന പുതിയ പുകക്കുഴൽ.
അനുബന്ധമായി ഇവിടത്തെ ശുദ്ധീകരണ ടാങ്കുകളുടെ നവീകരണവും മറ്റുപ്രവർത്തികളും നടത്തും. 100 അടി ഉയരമുള്ള പുകക്കുഴലിന്റെ നിർമാണം കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്ലാന്റിലാണു നടക്കുക.