ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ടെ​ക് ഫ്യൂ​ഷ​ൻ എ​ക്സ്
Friday, October 18, 2024 4:12 AM IST
തൃ​ശൂ​ർ: ചെ​റു​തു​രു​ത്തി ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ടെ​ക് ഫ്യൂ​ഷ​ൻ എ​ക്സ് എ​ന്ന പേ​രി​ൽ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ് മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​സ് ക​ണ്ണ​ന്പു​ഴ തി​രി​തെ​ളി​യി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് പി. ​തേ​റാ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി. പ്രോ​ഗ്രാം പ​ങ്കാ​ളി​യാ​യ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ കേ​പ്പ​ബി​ൾ പ്ര​തി​നി​ധി​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ശി​ല്പ​ശാ​ല​യി​ൽ ഭാ​ഗ​മാ​യി. ഇ​വ​രെ മൂ​ന്നു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

മോ​ട്ടോ​ർ വാ​ഹ​ന​രം​ഗ​ത്തെ വി​ദ​ഗ്ധ​രാ​യ ബാ​ജി​യോ, റെ​യ് ഗ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ദി​വ​സം​കൊ​ണ്ട് ഫോ​ർ​മു​ല-5 സീ​രീ​സി​ലു​ള്ള മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ലോ​ഞ്ചിം​ഗി​നു ത​യാ​റാ​യി. തൃ​ത്താ​ല മു​ൻ എം​എ​ൽ​എ​യും ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റു​മാ​യ വി.​ടി. ബ​ൽ​റാം വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ന​ട​ത്തി​യ ആ​ദ്യ​യാ​ത്ര കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.


ശി​ല്പ​ശാ​ല കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ ഡോ. ​വി. ഷി​ജോ​ഹ്, വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​ണ്‍, ദേ​വി​ക, അ​ധ്യാ​പ​ക​രാ​യ ഡോ. ​ വി. ഷി​ജോ​ഹ്, ഡോ. ​ജെ​ൻ​സ​ണ്‍ ജോ​സ്, ഡോ. ​വി​വേ​ക് ലൂ​ക്കോ​സ്, ഡി. ​ന​വീ​ൻ സാം ​എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.