അമലയിൽ യൂറോളജി ലൈവ് ശില്പശാല
1461578
Wednesday, October 16, 2024 7:07 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് യൂറോളജി വിഭാഗം ലേസർ പ്രോസ്റ്റക്ടമിയെക്കുറിച്ച് നടത്തിയ ലൈവ് ശില്പശാലയുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവഹിച്ചു. ഡോ. ബേസിൽ മാത്യു കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.
അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതി അജയകുമാർ, യൂറോളജിസ്റ്റുമാരായ ഡോ. ഹരികൃഷ്ണൻ, ഡോ. ബിനു ജോസ്, ഡോ. മിഥുൻ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തൃശൂരിലെ യൂറോളജി, അനസ്തേഷ്യ വിഭാഗം ഡോക്ടർമാർ പങ്കെടുത്തു.