എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഇരിങ്ങാലക്കുട
1461601
Wednesday, October 16, 2024 7:17 AM IST
തൃശൂര്‍: ജില്ലാ സ്കൂള്‍ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി നടന്ന നീന്തല്‍മത്സരത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഇരിങ്ങാലക്കുട.
സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 190 പോയിന്റുകള്‍ നേടിയാണ് ഇരിങ്ങാലക്കുട ജേതാക്കളായത്. രണ്ടാംസ്ഥാനത്തുള്ള തൃശൂര്‍ ഈസ്റ്റിന് 77 പോയിന്റാണ്. 63 പോയിന്റു നേടി ചാലക്കുടി മൂന്നാംസ്ഥാനത്തും 46 പോയിന്റുനേടി വലപ്പാട് നാലാംസ്ഥാനത്തുമാണ്.
കൊടുങ്ങല്ലൂർ 31, തൃശൂര്‍ വെസ്റ്റ് 19, മാളയും ചേര്‍പ്പും 17 പോയിന്റുവീതം നേടി.
സ്കൂള്‍തലത്തില്‍ ആറു സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലവും നേടി 51 പോയിന്റോടെ ഇരിങ്ങാലക്കുട ഉപജില്ലയിലെ അവിട്ടത്തൂര്‍ എല്‍ബിഎസ് എംഎച്ച്എസ്എസ് ഒന്നാംസ്ഥാനത്തെത്തി. ഒമ്പതു സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവും ഉള്‍പ്പടെ 39 പോയിന്റുകള്‍ നേടി വലപ്പാട് ഉപജില്ലയിലെ ചെന്ത്രാപ്പിന്നി എച്ച്എസ്എസ് രണ്ടാംസ്ഥാനത്തെത്തി.
അഞ്ചു സ്വര്‍ണംനേടി 25 പോയി ന്റുമായി തൃശൂര്‍ ഈസ്റ്റിലെ ഹോളിഫാമിലി സിജിഎച്ച്എസ് മൂന്നാംസ്ഥാനം നേടി. തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സിലാണു മത്സരങ്ങള്‍ നടന്നത്.