എൽഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി
1461595
Wednesday, October 16, 2024 7:07 AM IST
ചാലക്കുടി: തകരാറിലായ ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ടൗണ്‍ ചുറ്റി നടത്തിയ പ്രകടനം നഗരസഭ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടത്തിയ ധര്‍ണ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയംഗം ഡെന്നീസ് കെ. ആന്റണി ഉദ്ഘാടനംചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി കെ.എസ്. അശോകന്, ടി.പി. ജോണി, എം.എന്‍. ശശിധരന്, സി.കെ. ശശി, കെ.ഐ. അജിതന്, എ.എം. ഗോപി, പി.ഒ. ബിനു, ഉഷ പരമേശ്വരന്, ബിജി സദാനന്ദൻ, ജയന്തി പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.