ബസുകൾ ഓട്ടംനിർത്തി, നാട്ടുകാർ നെട്ടോട്ടം
1461589
Wednesday, October 16, 2024 7:07 AM IST
ചാലക്കുടി: സ്വകാര്യ ബസിന് പെർമിറ്റ് അനുവദിച്ചപ്പോൾ കെഎസ്ആർടിസി ബസ് ഓട്ടംനിർത്തി. ഏതാനുംദിവസങ്ങൾ മാത്രം ഓടി സ്വകാര്യ ബസും ഓട്ടംനിർത്തി. നാട്ടുകാർ യാത്ര ദുരിതത്തിലായി. ചാലക്കുടി കെഎസ്ആർടിസി ഡിപ്പൊയിൽനിന്നു ദിവസവും ഉച്ചകഴിഞ്ഞ് 3.40ന് പുറപ്പെട്ട് പരിയാരം കുറ്റിക്കാട്, ജീവധാര, മോതിരക്കണ്ണി, രണ്ടുകൈ പ്രദേശങ്ങളിലേക്ക് വർഷങ്ങളായി സർവീസ് നടത്തിയിരുന്നു. എന്നാൽ ഈ റൂട്ടിൽ ഒരു സ്വകാര്യ ബസിന് പെർമിറ്റ് അനുവദിച്ചതോടെ കെഎസ്ആർടിസി ഓട്ടംനിർത്തി. സ്വകാര്യബസ് ഏതാനും ദിവസങ്ങൾ മാത്രമാണ് ഓടിയത്.
ഇതോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രം, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ ഇപ്പോൾ കാൽനടയാണ് ശരണം.
സർവീസ് നിർത്തിവച്ച കെ എസ്ആർടിസി ബസ് ഉടനെ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. പോ ളി അധികൃതർക്ക് നിവേദനംനൽകി.