ബെസ്റ്റ് ക്യാമ്പറെ അനുമോദിച്ചു
1461587
Wednesday, October 16, 2024 7:07 AM IST
കൊടകര: കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്കുള്ള "ദ്യുതി' ലീഡര്ഷിപ് ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പറായി തെരഞ്ഞടുക്കപ്പെട്ട കൊ ടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ജിയോളജി വിദ്യാര്‍ഥി പി.വി. പവനെ കോളജില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉപഹാരം നൽകി. പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍. ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി എന്നിവര്‍ പ്രസംഗിച്ചു.