മ​ണി​യ​ടി​ച്ചും ഹാ​ജ​ർ വി​ളി​ച്ചും അ​വ​ർ ഓ​ർ​മപു​തു​ക്കി
Thursday, October 17, 2024 2:00 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: വ​ന്നേ​രി ഹൈ​സ്കൂ​ളി​ലെ 77-78 എ​സ്എ​സ്എ​ൽസി ​ബാ​ച്ച് നാ​ല​രപ​തി​റ്റാ​ണ്ടി​നുശേ​ഷം ഒ​ന്നുചേ​ർ​ന്ന് ഓ​ർ​മ​ക​ൾ പ​ങ്കുവച്ചു.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ്നേ​ഹസം​ഗ​മ​ത്തി​ന് സ്കൂ​ൾ മ​ണി​യ​ടി​ച്ചാ​ണ് തു​ട​ക്കം. ക്ലാ​സി​ൽ ഹാ​ജ​ർവി​ളി ന​ട​ത്തി​യ​പ്പോ​ൾ പ​ങ്കെ​ടു​ത്ത 60 ക​ഴി​ഞ്ഞവ​ർ ഏ​താ​നും നേ​ര​ത്തേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളാ​യി. റം​ല ടീ​ച്ച​ർ ക്ലാ​സെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.


ബീ​ന, എ​ൻ.ടി. ​അ​ബ്ദു​ൽഗ​ഫൂ​ർ, ഗൗ​രി, റാ​ബി​ച​ന്ദ്ര​ൻ, ഷം​സു​ദീ​ൻ, അ​ക്ബ​ർ, ദേ​വു, മോ​ഹ​ൻ, കൃ​ഷ്ണ​ബാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ ക​ണ്ടു​മു​ട്ട​ൽ വി​കാ​ര​ഭ​രി​ത​മാ​യി​രു​ന്നു. മ​ൺ​മ​റ​ഞ്ഞ സ​ഹ​പാ​ഠി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദേ​ശീ​യ​ഗാ​ന​ത്തോ​ടെ സ​മാ​പി​ച്ചു.