കയ്പമംഗലത്ത് ആരോഗ്യവകുപ്പിന്റെ മിന്നൽപരിശോധന, ഒട്ടേറെ സ്ഥാപനങ്ങൾക്ക് നോട്ടീസ്
1461594
Wednesday, October 16, 2024 7:07 AM IST
കയ്പമംഗലം: ഹെൽത്തി കേരളയുടെ ഭാഗമായി കയ്പമംഗലം, മൂന്നുപീടിക, വഞ്ചിപ്പുര പ്രദേശത്ത് കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കടകളിൽ കമ്പനിയുടെ പേരും ഉപയോഗ കാലാവധിയും രേഖപ്പെടുത്താത്ത ശീതള പാനീയങ്ങൾ വിൽക്കുന്നതായി കണ്ടെത്തി.
പെരിഞ്ഞനം സാമൂഹിക ആരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ വി.എസ്. രമേഷ്, കയ് പമംഗലം കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആർ. സുരേഷ് , ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എസ്. ബിനോജ്, കെ.വി. രഞ്ജിത്ത്, എ.ഡി. ലദീപ്, വൈ. മുഹമ്മദ് ബാദുഷ എന്നിവർ പരിശോധനയ് ക്കു നേതൃത്വം നൽകി. നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
എടിത്തിരുത്തിയിൽ ഹോട്ടൽ അടപ്പിച്ചു
ചെന്താപ്പിന്നി: എടുത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഉൾപ്പെടെയുള്ള മേഖലകളിലെ കടകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈസൻസ്, വെള്ളം പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവയില്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്തി. അവയ്ക്ക് പരിഹരിക്കുവാൻ നിയമാനുസൃതമായ സമയംനൽകി. പിഴയായി 1,500 രൂപ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഹോട്ടൽ ഉദ്യോഗസ്ഥർ അടപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. അനീഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ബി.ബിനോയ്, ആർ. കൃഷ്ണകുമാർ, വി.എം. ലിനി, പഞ്ചായത്ത് ക്ലർക്ക് സിജിമോൾ തുടങ്ങിയ
വർ നേതൃത്വംനൽകി.