വാട്ടര്‍ടാങ്ക് ലിങ്ക്റോഡ് നാടിനു സമര്‍പ്പിച്ചു
1461590
Wednesday, October 16, 2024 7:07 AM IST
ഇരിങ്ങാലക്കുട: ഡോ. ആര്. ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൈരളി വാട്ടര്‍ ടാങ്ക് ലിങ്ക് റോഡ് നാടിനു സമര്‍പ്പിച്ചു.
കുഴിക്കാട്ടുകോണം പ്രദേശത്ത് കൈരളി വാട്ടര്‍ടാങ്ക് ലിങ്ക് റോഡ് പരിസരത്ത് നടന്ന ചടങ്ങി ല്‍ മന്ത്രി ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ അംബിക പള്ളിപ്പുറത്ത്, ജയ്സണ്‍ പാറേക്കാടന്‍, ജിഷ ജോബി, സാനി, ലേഖ, മുനിസിപ്പല്‍ സെക്രട്ടറി ഷാജിക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡിന്റെ നിർമാണം പൂര്‍ത്തീകരിച്ചത്.