അഖിലേന്ത്യ കിസാൻസഭ ജില്ലാ സമ്മേളനം 18, 19 തീയതികളിൽ ഗുരുവായൂരിൽ
1461582
Wednesday, October 16, 2024 7:07 AM IST
ഗുരുവായൂർ: അഖിലേന്ത്യാ കിസാൻ സഭ തൃശൂർ ജില്ലാ സമ്മേളനം 18,19 തിയ്യതികളിൽ ഗുരുവായൂർ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
18ന് വൈകീട്ട് മൂന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് "കാലാവസ്ഥ വ്യതിയാനവും കേരളത്തിലെ കാർഷികമേഖലയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാർ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
കിസാൻ സഭ തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. മുൻ കൃഷി വകുപ്പ്മന്ത്രി വി.എസ്. സുനിൽകുമാർ വിഷയം അവതരിപ്പിക്കും. 19ന് രാവിലെ ഒൻപതിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. വൈകീട്ട് 4.30 ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. അഞ്ചിന് സമ്മേളനം സമാപിക്കും.
മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാർ, പ്രസിഡന്റ്് കെ.കെ. രാജേന്ദ്ര ബാബു, അഡ്വ. പി.മുഹമ്മദ് ബഷീർ, സി.വി. ശ്രീനിവാസൻ, പി.ടി പ്രവീൺ പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.