വ​ന്യ​ജീ​വി​ക​ളി​ൽ​നി​ന്നു ര​ക്ഷി​ക്ക​ണം; ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ധ​ർ​ണ
Friday, October 18, 2024 4:12 AM IST
കോ​ല​ഴി: വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നു ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ല​ഴി സെ​ന്‍റ​റി​ൽ സാ​യാ​ഹ്ന​ധ​ർ​ണ ന​ട​ത്തി.

കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ​ൻ, മ​യി​ൽ, മ​ല​യ​ണ്ണാ​ൻ എ​ന്നി​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ ന്നു ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​ന്നി​ക​ൾ കൂ​ട്ട​മാ​യെ​ത്തി ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി പോ​ലു​വ​ള​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജി. ബാ​ല​കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​രി​യ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ. ഗോ​വി​ന്ദ​ൻ, ടി.​എ​ൻ. ന​മ്പീ​ശ​ൻ, സി.​ആ​ർ. രാ​ധാ​കൃ​ഷ്‌​ണ​ൻ, ഷാ​ജി ചി​റ്റി​ല​പ്പി​ള്ളി, ജോ​സ​ഫ് ഗു​രു​വാ​യൂ​ർ, കോ​ല​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ബാ​ബു, എം.​ആ​ർ. ര​വീ​ന്ദ്ര​ൻ, രു​ദ്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ജോ​ർ​ജ് പു​ത്ത​ൻ വീ​ട്ടി​ൽ, ഗോ​പി പോ​ട്ടോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.