പു​തു​ക്കാ​ട്: വെ​ണ്ടോ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​യി​ല്‍ ന​ട​ത്തു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വൈ​കീ​ട്ട് നാ​ലി​ന് ജ​പ​മാ​ല, ബൈ​ബി​ള്‍ പ്ര​തി​ഷ്ഠ എ​ന്നി​വ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ ആ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കു​ന്ന​ത്.
ദി​വ​സ​വും വൈ​കീ​ട്ട് നാ​ലി​ന് ജ​പ​മാ​ല. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ആ​റു​മു​ത​ല്‍ 9.30 വ​രെ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, കൃ​പാ​ഭി​ഷേ​ക ശു​ശ്രൂ​ഷ, വി​ടു​ത​ല്‍ ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.
സ​മാ​പ​ന​ദി​ന​മാ​യ 20ന് ​തൃ​ശൂ​ര്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ സ​മാ​പ​ന​സ​ന്ദേ​ശം ന​ല്‍​കും.

20ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ല്‍ 1.30 വ​രെ യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള മെ​ഗാ യു​വ​ജ​ന ക​ണ്‍​വ​ന്‍​ഷ​നും വി​ടു​ത​ല്‍ ശു​ശ്രൂ​ഷ​യും ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ്പി​രി​ച്വ​ല്‍ ഷെ​യ​റിം​ഗി​നും കു​മ്പ​സാ​ര​ത്തി​നും പ്ര​ത്യേ​കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

ക​ണ്‍​വ​ന്‍​ഷ​നു മു​ന്നോ​ടി​യാ​യി ഇ​ട​വ​ക​യി​ലെ 34 യൂ​ണി​റ്റു​ക​ളി​ലെ​യും വീ​ടു​ക​ളു​ടെ വെ​ഞ്ച​രി​പ്പും റോ​സാ​മി​സ്റ്റി​ക്കാ മാ​താ​വി​ന്‍റെ രൂ​പം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും ജെ​റീ​ക്കോ പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു.

ആ​യി​ര​ങ്ങ​ൾ​ക്കു പ​ങ്കെ​ടു​ക്കാ​നാ​വും​വി​ധം വി​പു​ല​മാ​യ പ​ന്ത​ലും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് വെ​ണ്ടോ​ര്‍ പ​ള്ളി​യി​ലും സ​മീ​പ ഗ്രൗ​ണ്ടി​ലു​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും രോ​ഗി​ക​ള്‍​ക്കു പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​കാ​രി ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.

വാ​ഹ​ന​പാ​ര്‍​ക്കിം​ഗി​നു വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​മ്പ​ല്ലൂ​ര്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ വെ​ണ്ടോ​ര്‍ ഇ​ട​വ​ക അ​തി​ര്‍​ത്തി​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 14 പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ഴി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നാ​യി വാ​ഹ​ന​സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

അ​സി. വി​കാ​രി ഫാ. ​ബെ​ന്‍​വി​ന്‍ ത​ട്ടി​ല്‍, ഡോ​ണ്‍ ക​ല്ലൂ​ക്കാ​ര​ന്‍, ജ​യ്‌​സ​ണ്‍ മ​ഞ്ഞ​ളി, നെ​പ്പോ ചി​റ​മ​ല്‍, സ​ന​ല്‍ മ​ഞ്ഞ​ളി തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.