കോഫിഹൗസ് ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്
1461603
Wednesday, October 16, 2024 7:17 AM IST
തൃശൂർ: ഇന്ത്യൻ കോഫീ ബോർഡ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത തൊഴിലാളികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ വടക്കേ ബസ് സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിന്റെ മുൻപിൽ നടക്കുന്ന സത്യഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
ഇന്നലെ നടന്ന സമരം സിെഎടിയു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. കോഫിഹൗസ് യൂണിയൻ ജനറൽ സെക്രട്ടറി സി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു.
യൂണിയൻ ജില്ല പ്രസിഡന്റ് ആർ. മനോജ് കുമാർ, യൂണിയൻ ഭാരവാഹികളായ ആർ.വി. ഹരികുമാർ, സി.പി. അജിത് കുമാർ, സിെഎടിയു ജില്ലാ സെക്രട്ടറി ടി. സുധാകരൻ, സതീഷ്കുമാർ, നന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.