ച​രി​ത്ര സെ​മി​നാ​ര്‍ സ​മാ​പി​ച്ചു
Thursday, October 17, 2024 2:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​ല്‍ ന​ട​ന്ന ആ​ര്‍​ക്കൈ​വ്‌​സി​ന്‍റെ ച​രി​ത്ര സെ​മി​നാ​ര്‍, ച​രി​ത്ര​ക്വി​സ്, ആ​ദ​രാ​യ​ണം എ​ന്നീ പ​രി​പാ​ടി​ക​ള്‌ സ​മാ​പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​നു​ള്ള അ​വാ​ര്‍​ഡും സം​സ്ഥാ​ന വ​യോ​മി​ത്രം അ​വാ​ര്‍​ഡും ല​ഭി​ച്ച വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​റെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​എ​ലൈ​സ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം​ചെ​യ്തു.

ത​ര​ണ​നെ​ല്ലൂ​ര്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പോ​ള്‍ ജോ​സ് ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍​ന​ല്‍​കി. ച​രി​ത്ര​ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ​മ്മാ​നം ന​മ്പൂ​തി​രീ​സ് ബി​എ​ഡ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ കാ​വ്യ, മാ​ള​വി​ക എ​ന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി. ര​ണ്ടാം​സ​മ്മാ​നം മാ​ലി​യേ​ങ്ക​ര എ​സ്എ​ന്‍​എം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ദ്വൈ​ത്, അ​ശ്വി​ന്‍ എ​ന്നി​വ​രും അ​ര്‍​ഹ​രാ​യി. മൂ​ന്നാം സ​മ്മാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ സാ​ന്ദ്ര, റി​ന്‍​ഷ ന​സ്‌​റി​ന്‍ എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി. പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍, ഡോ. ​മു​ര​ളി ഹ​രി​തം, പ്ര​ഫ. വി.​കെ. ല​ക്ഷ്മ​ണ​ന്‍​നാ​യ​ര്‍, പി.​കെ. ഭ​ര​ത​ന്‍, ഡോ.​കെ. രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.