ചേലക്കര മണ്ഡലത്തിലെ അഞ്ച് പദ്ധതികൾക്ക് ഭരണാനുമതി
1461585
Wednesday, October 16, 2024 7:07 AM IST
ചേലക്കര: 2024 - 25 വർഷത്തെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് ചേലക്കര പഞ്ചായത്തിലെ പ്ലാൻറേഷൻ പണ്ടാരത്ത് കുളമ്പ് റോഡ് നിര്‍മാണത്തിന് 30ലക്ഷം രൂപയും, നാട്യൻചിറ വടക്കുംകോണം റോഡ് സൈഡ് കെട്ട്, സോളിംഗ്, മെറ്റലിംഗ്, ടാറിംഗ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയും പാഞ്ഞാൾ പഞ്ചായത്തിലെ കോരൻതൊടി അംഗനവാടി നിർമാണത്തിനു 25 ലക്ഷം രൂപയും ദേശമംഗലം പഞ്ചായത്തിലെ പള്ളം ബണ്ട് റോഡ് നിർമാണത്തിനു 30 ലക്ഷം രൂപയും വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ശിപ്പുട്ടിമേനോന് കൈപ്പശേരി അമ്പലം റോഡ് നവീകരണത്തിനു 12 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ ഒരു കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
സാങ്കേതികാനുമതിയും ടെൻഡർ നടപടികളും വേഗത്തിലാക്കി എത്രയും പെട്ടന്ന് റോഡ്, കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന കെ. രാധാകൃഷ്ണൻ എംപി നിർദേശം നൽകി.
ചെറുതുരുത്തി പൊന്നാനി റോഡ് നവീകരണം: 7.52 കോടി രൂപ അനുവദിച്ചു
ചേലക്കര: ചെറുതുരുത്തി പൊന്നാനി റോഡ് നവീകരണ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 7.52 കോടി രൂപ അനുവദിച്ചു. സര്‍ക്കാരില്‍ നിന്നും തുക അനുവദിച്ചതിനെ തുടര്‍ന്ന് പ്രവൃത്തി അടിയന്തിരമായി പുനരാരംഭിച്ചു.