മതബോധന വിദ്യാർഥികൾക്കായി ഏകദിന സെമിനാര്‍ നടത്തി
1461599
Wednesday, October 16, 2024 7:07 AM IST
കൊടകര: ഫൊറോന മതബോധന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊടകര ഫൊറോനയിലെ വിവിധ ഇടവകകളിലെ പ്ലസ് വണ്‍ , പ്ലസ് ടു മതബോധന വിദ്യാര്‍ഥികള്‍ക്കായി ഏകദിന സെ മിനാര്‍ സംഘടിപ്പിച്ചു.
കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന സെമിനാര്‍ ഫൊറോന വികാരി ഫാ. ജെയ്സന് കരിപ്പായി ഉദ്ഘാടനംചെയ്തു. സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ , ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ അതിരൂപതയിലെ ഫാ. ഡെയ്സന്‍ മുണ്ടോപുറം, പ്രവീണ്‍ ചിറയത്ത് എന്നിവര്‍ ക്ലാസ് നയിച്ചു.
സമാപനയോഗത്തില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സന്ദേശംനല്കി. രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കല്‍ പ്രസംഗിച്ചു. കൊടകര ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. ആഷില്‍ കൈതാരന്‍, സെക്രട്ടറി സിസ്റ്റര്‍ പ്രവീണ, മതബോധന അധ്യാപകര്‍ എന്നിവര്‍ നേതൃത്വംനല്കി.
കൊടകര ഫൊറോനയിലെ വിവിധ മതബോധന യൂണിറ്റുകളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ സെമിനാറില്‍ സംബന്ധിച്ചു.