ഒല്ലൂർ മാലാഖയുടെ തിരുനാളിനു കൊടിയേറി
1461605
Wednesday, October 16, 2024 7:17 AM IST
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ 188-ാം തിരുനാളിനു വികാരി ഫാ. ആ ന്റണി ചിറ്റിലപ്പിള്ളി കൊടിയേറ്റി.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ഷിന്റോ മാറോക്കി, ഫാ. ആൽബിൻ ചൂണ്ടൽ, കൈക്കാരന്മാരായ പോൾ കുണ്ടുകുളം, ആന്റണി ചുങ്കത്ത്, റാഫി ചെമ്മണം, സെബി വല്ലച്ചിറക്കാരൻ, കൺവീനർമാരായ ജെയിംസ് മേച്ചേരി, പോളി മുക്കാട്ടുകരക്കാരൻ, ജെയ്സൻ തയ്യാലക്കൽ, സിജോ ജോൺസൺ മാപ്രാണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്നു രാവിലെ ആറിനും 7.30 നും ദിവ്യബലി. വൈകീട്ട് അഞ്ചിനു നടക്കുന്ന ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. ജിജോ മാളിയേക്കൽ മുഖ്യകാർമികത്വം വഹിക്കും.
വൈകീട്ട് ഏഴിനുനടക്കുന്ന ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഡെബിൻ ഒലക്കേങ്കിൽ മുഖ്യകാർമികത്വം വഹിക്കും.
22,23,24,25 തീയതികളിലാണു തിരു
നാൾ.