കുട്ടിക്കൂട്ടായ്മകളിലൂടെ സഭാജീവിതവും വിശ്വാസവും കൂടുതല്‍ ക്രിയാത്മകമാകണം: മാര്‍ നീലങ്കാവില്‍
1461584
Wednesday, October 16, 2024 7:07 AM IST
തൃശൂർ: സഭാജീവിതത്തില്‍ ഹൃദയത്തെ തൊടുന്ന പ്രതീകങ്ങളെ ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിക്കാനും അനുഭവങ്ങളെ ക്രിയാത്മകമാക്കാനും ഭാവനയെ പ്രചോദിപ്പിക്കാനും വേണ്ടിയാണ് കുട്ടിക്കൂട്ടായ്മകളെന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍.
അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിക്കൂട്ടായ്മ ആനിമേറ്റേഴ്സിനുവേണ്ടി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭാജീവിതവും വിശ്വാസവും കൂടുതല്‍ ക്രിയാത്മകമായി കാണാനും ചിന്തിക്കുവാനും കുട്ടിക്കൂട്ടായ്മകള്‍ കാരണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ഫാ. പോള്‍ മാളിയമ്മാവ്, ഫാ. സെബി വെളിയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അനിഷ് കൂത്തൂര്‍, ജനറൽ കണ്‍വീനര്‍ ഷിന്റോ മാത്യു, ജനറൽ സെക്രട്ടറി പ്രഫ. ജോര്‍ജ് അലക്സ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ട്രഷറര്‍ ജെയ്സന് മാണി, ജോയിന്റ് കണ്‍വീനര്‍ ബിജു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ലിവിന് വര്‍ഗീസ്, കമ്മിറ്റി അംഗം സി.ടി. ജോയ്, ഫൊറോന കണ്‍വീനര്‍മാരായ ഇ.ജെ. ആന്റണി, ഈപ്പന് ജോസഫ്, സോണി വര്‍ഗീസ്, പ്രീറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്കി.