പോ​ലീ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ സൗ​ഹൃ​ദം മെ​ച്ച​പ്പെ​ടു​ത്ത​ണം: ആ​ർ. ഇ​ള​ങ്കോ
Thursday, October 17, 2024 2:00 AM IST
തൃ​ശൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ങ്കി​ലേ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മി​ക​ച്ച സേ​വ​നം ന​ൽ​കാ​നാ​കൂ​വെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ. ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​നും ഇ​ന്ത്യ​ൻ സൈ​ക്യാ​ട്രി​ക് സൊ​സൈ​റ്റി​യു​ടെ തൃ​ശൂ​ർ ഘ​ട​ക​വും ചേ​ർ​ന്നു ജി​ല്ല​യി​ലെ 23 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ജോ​ലി​സ്ഥ​ല​ത്തെ മാ​ന​സി​കാ​രോ​ഗ്യം സെ​മി​നാ​റി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച് കു​ടും​ബ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണം. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ പി​റ​കെ പോ​കു​ന്ന​ത് അ​മി​ത​വേ​ഗ​മു​ണ്ടാ​ക്കി അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ജോ​ൺ പി. ​ഇ​ഞ്ച​ക്ക​ലോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​സെ​ബി​ന്ദ്‌ കു​മാ​ർ, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് വി.​എ​സ്. ധ​ന്യ എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് ഡീ​ൻ ഡോ. ​കെ.​എ​സ്. ഷാ​ജി, ഇ​ന്ത്യ​ൻ സൈ​ക്യാ​ട്രി​ക് സൊ​സൈ​റ്റി തൃ​ശൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡോ. ​വി​ജു​നാ​ഥ്‌ തി​ല​ക​ൻ, എ​എ​സ്ഐ പി.​ബി. ഷി​ജി, ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ മെ​റീ​ന ജോ​സ​ഫൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.