വ​ല​പ്പാ​ട് എ​ഇ​ഒ ഓ​ഫീ​സി​ലേ​ക്ക് പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ പ്ര​തി​ഷേ​ധമാ​ർ​ച്ച്
Thursday, October 17, 2024 2:00 AM IST
തൃ​പ്ര​യാ​ർ: എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​മ്പ​ള ബി​ൽ കൗ​ണ്ട​ർസൈ​ൻ ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും വ​ല​പ്പാ​ട് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

സ​ർ​ക്കാ​ർ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ര​ണ്ട് ത​ട്ടി​ലാ​ക്കു​ന്ന ഉ​ത്ത​ര​വ് പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും എ​യ്ഡ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ ലം​ഘ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​ധാ​ന അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ളാ​യ കെ​പി​പി​എ​ച്ച്എ, ​കെ​പി​എ​സ്എ​ച്ച്എ, ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​എ​എ​സ്എ​ൻ​ടി​എ​സ്എ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.

നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നും മാ​ർ​ച്ചാ​യാ​ണ് അ​ധ്യാ​പ​ർ എ​ഇ​ഒ ഓ​ഫീ​സി​നു​മു​ന്നി​ൽ എ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ ധ​ർ​ണ്ണ വ​ല​പ്പാ​ട് ഉ​പ​ജി​ല്ല ഹെ​ഡ് മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​ർ ഷാ​ജി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎഎ​സ്എ​ൻടി ​എ​സ്എ ​ജി​ല്ല ട്ര​ഷ​റ​ർ കെ.​ആ​ർ. മ​ണിക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ല​പ്പാ​ട് ഉ​പ ജി​ല്ല ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം അ​സി​സ്റ്റ​ന്‍റ് ക​ൺ​വീ​ന​ർ സി.​കെ. ബി​ജോ​യ്, പി.​ജെ.​ ജോ​ൺ, റീ​ന തോ​മ​സ്, എം.​ബി. സു​നി​ൽ​കു​മാ​ർ, സി.​എ​സ്. ഷൈ​നി, എ​ൻ.​വി. ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.