കാർമൽ കോളജിൽ ദേശീയ സെമിനാർ
1461591
Wednesday, October 16, 2024 7:07 AM IST
മാള: കാർമൽ കോളജ് റിസർച്ച് സെല്ലും ഐക്യുഎസിയും സംയുക്തമായി മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. കാതറിൻ സിഎംസിയുടെ ബഹുമാനാർഥം ഫോസ്റ്ററിംഗ് റിസർച്ച് ഇന്റഗ്രിറ്റി ത്രു ക്വാളിറ്റി കൾച്ചർ എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ നടത്തി. ബാംഗ്ലൂർ ഡിവികെ പൊന്തിഫിക്കൽ അഥീനിയം ലൈബ്രേറിയൻ ഡോ. ജോൺ നീലങ്കാവിൽ സിഎംഐ ഉദ് ഘാടനംചെയ്തു.
എംജി യൂണിവേഴ്സിറ്റി ലൈ ബ്രറി റഫറൻസ് അസിസ്റ്റന്റ് ഡോ.വി. വിമൽകുമാർ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റിനി റാഫേൽ, ഐക്യുഎസി കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ കോ-ഓർഡിനേറ്റർ ഡോ. വിദ്യ ഫ്രാൻസിസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.പി. രമ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കോളജുകളിൽനിന്നുള്ള അധ്യാപകരും വിദ്യാർഥികളും ഗവേഷകരുമടക്കം പ്രബന്ധങ്ങളവതരിപ്പിച്ചു.